Tuesday, December 9, 2008

ഒരു നാടോടിഗാനം

കാട്ടുപൊത്തിലെകല്ലുവെട്ടാങ്കുഴി...
കാണാതെകാല്‍ചവിട്ടിനിന്നൂ...
കാട്ടുമൈനയെക്കൂട്ടിലടച്ചവന്‍...
കാട്ടുചെമ്പക തൈച്ചുവട്ടില്‍....

കാടാറുമാസം..നാടാറുമാസം...
കല്‍ക്കണ്ടത്തേങ്കനി പാത്തുവച്ചു...
പാടിത്തളര്‍ന്നവന്‍..ആടിത്തിമിര്‍ത്തവന്‍...
പഞ്ഞമാസവും..നോമ്പുനോറ്റു...

നാടാറുമാസംകഴിഞ്ഞുചെന്നപ്പം..
കരിക്കാടിക്കഞ്ഞിപകര്‍ന്നുവച്ചു..
ആറ്റിക്കുടിച്ചവന്‍...ഊതിക്കുടിച്ചവന്‍...
കര്‍ക്കിടകത്തിലും നോമ്പുനോറ്റു......

കണിക്കൊന്ന നട്ടവന്‍...കാട്ടിലെത്തേവരെ...
കന്നിമലഞ്ചോട്ടില്‍ കാത്തിരുന്നു...
കാട്ടിലെത്തട്ടിലെത്തളിരിലവെറ്റില...
നാലുങ്കൂട്ടിമുറുക്കിത്തുപ്പി....

വാസനപ്പാക്കുചവച്ചവന്‍പിന്നീട്...
വാസന്തിപ്പൂമാല കോര്‍ത്തെടുത്തു...
കാത്തിരിക്കുംകന്നിപ്പെണ്ണിന്...
മുക്കുറ്റിമൂക്കുത്തിഒരുക്കിവച്ചു...

ഒട്ടല്ല നിന്നതും..ചെല്ലം നിറച്ചതും...
കാണിക്കയാക്കി..കാളിമൂപ്പന്‍...
കണക്കുകുറിച്ചവന്‍..കാലംനോക്കി...
കാട്ടിലെ പെണ്ണിനിന്ന്.കല്യാണം..

6 comments:

ഗോപക്‌ യു ആര്‍ said...

ചുവടൊന്നു മാറ്റുകയാണല്ലൊ...
ഇഷ്ടമായി....................

SreeDeviNair.ശ്രീരാഗം said...

ഗോപക്,
പഴയഗാനങ്ങളാണ്..
ഇപ്പോള്‍ പോസ്റ്റു
ചെയ്തുഎന്നേയുള്ളു.

ശ്രീദേവി.

ശ്രീ said...

ഇഷ്ടമായി ചേച്ചീ.
:)

SreeDeviNair.ശ്രീരാഗം said...

ശ്രീ,
നന്ദി...

സ്വന്തം,
ചേച്ചി..

smitha adharsh said...

നല്ല വരികള്‍..ഈണത്തില്‍ പാടി അത് പോസ്റ്റ് ആക്കൂ ചേച്ചീ..

SreeDeviNair.ശ്രീരാഗം said...

സ്മിതാ,
ഇഷ്ടമായോ?
സ്നേഹത്തിനു..
നന്ദി...

സ്വന്തം,
ചേച്ചി.