Wednesday, December 24, 2008

ശ്രീയേശു

കുരിശില്‍തറച്ചൊരു പുണ്യരൂപം....നീ
ക്രൂശിതനായൊരു ദിവ്യരൂപം...
ക്രൂരനാം മര്‍ത്യന്റ് നീചമാം ഭാവങ്ങള്‍..
മാറ്റിയെടുത്തൊരു ദേവരൂപം...


ദൈവപുത്രന്‍,നീസ്നേഹപുത്രന്‍.....
ആത്മപുത്രന്‍ നീയേശുനാഥന്‍...
കൈതൊഴുന്നേന്‍ നിന്നെയേശുനാഥാ...
കാല് വരിക്കുന്നിലെ പുണ്യനാഥാ...

ദുഃഖിക്കും പുത്രരാം മര്‍ത്യര്‍ക്കായീ..
ദുഃഖാര്‍ത്തനായി,നീ മരുവിടുമ്പോള്‍..
ദുഃഖങ്ങള്‍ക്കറുതിവരുത്തീടാനായ്...
ദുഃഖിച്ചു നീ,ശ്രീയേശുനാഥാ...

ആര്‍ത്തരാം ഞങ്ങളെകാക്കുവാനായ്...
പാപിയാം ഞങ്ങള്‍ക്ക് പുണ്യമേകാന്‍...
ദൈവപുത്രനായ് നീജനിച്ചൂ..
കാലിത്തൊഴിത്തിലൊരുണ്ണിയായീ....

7 comments:

ബാജി ഓടംവേലി said...

ക്രിസ്‌തുമസ് ആശംസകള്‍ നേരുന്നു...

ബഹറിനില്‍ നിന്നും
ബാജിയും കുടുംബവും

SreeDeviNair.ശ്രീരാഗം said...

ബാജി,
നന്ദി..

എന്റെപുതുവര്‍ഷാശംസകള്‍..
ബാജിക്കും കുടുംബത്തിനും.

സ്നേഹപൂര്‍വ്വം,
ചേച്ചി.

B Shihab said...

kollam

SreeDeviNair.ശ്രീരാഗം said...

ഷിഹാബ്,
നന്ദി...


സസ്നേഹം,
ശ്രീദേവിനായര്‍

നാടകക്കാരന്‍ said...

അടൂത്തത് ശ്രീ അള്ളാഹു ആയിരിക്കുമോ ചെച്ചീ..
വെറൂതെ പറഞ്ഞതാണ് കെട്ടോ...ഒരു തമാശയ്ക്കു
അല്ലേലും ദൈവങ്ങള്‍ ആരുടെയും കുത്തക അല്ലല്ലോ
മനസ്സു നോവുമ്പോള്‍ ശ്രി എന്നോ..അവിടൂന്ന് എന്നോ..മഹാനായ എന്നോ ഒക്കെ വിളീക്കാന്‍ നല്ലോരു മനസ്സു നമുക്കുണ്ടായാല്‍ മതി. വായനയുടേ ഒരല്‍പ്പം കുറവ് കവിതകളീ കാണുന്നുണ്ട് നാടകക്കാരനെ പ്പോലെ

The Eye said...

Good thoughts...!

If u arragne it well, it can be a devotional song..

Sureshkumar Punjhayil said...

Nannayirikkunnu... Ashamsakal...!!!